പൊന്നാമറ്റം വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തി; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നു ജോളി
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പൊന്നാമറ്റം വീട്ടില്‍ അര്‍ധരാത്രിയില്‍ പോലിസിന്റെ തെളിവെടുപ്പ്. വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പൊന്നാമറ്റം വീട്ടില്‍ അര്‍ധരാത്രിയില്‍ പോലിസിന്റെ തെളിവെടുപ്പ്. വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന. അടുക്കളയില്‍ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വസ്തു പരിശോധനയില്‍ കണ്ടെത്തി. ഇതു സയനൈഡാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സൂചന നല്‍കി. എന്നാല്‍, വിദഗ്ധ പരിശോധനയില്‍ മാത്രമേ ഇത് സയനൈഡ് ആണെന്ന് ഉറപ്പിക്കാനാവൂ.
അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നല്‍കിയത്. ഇന്നു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. പൊലിസിന്റെയും ഫൊറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു വീട്ടിലെ പരിശോധന.
സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പോലിസിനോട് പറഞ്ഞിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പോലിസ് ഇന്നലെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 8.25ന് ആയിരുന്നു.