കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ്: കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി

കേസില്‍ ആരെയുംപ്രതിയാക്കാതെ പോലിസ് സമര്‍പിച്ച അന്തിമറിപോര്‍ട് വിചാരണക്കോടതിതള്ളുകയും പുനരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്

Update: 2019-08-19 15:07 GMT

കൊച്ചി: മുന്‍ എംപി ജോയ്‌സ്‌ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മൂന്നാര്‍ ഡിവൈഎസ്പി യെ കുറിച്ചുള്ളപശ്ചാത്തല വിവരങ്ങള്‍ സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക്‌കൈമാറി .കേസില്‍ ആരെയുംപ്രതിയാക്കാതെ പോലിസ് സമര്‍പിച്ച അന്തിമറിപോര്‍ട് വിചാരണക്കോടതിതള്ളുകയും പുനരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത് .അന്വേഷണം തൃപ്തികരമല്ലന്നും കഴിവും സത്യസന്ധതയും തെളിയിച്ചിട്ടുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് നിലവിലെ അന്വേഷണം തുടരാമെന്ന് നിര്‍ദ്ദേശിച്ച കോടതി നിലവിലെ ഡിവൈഎസ്.പിയെ കുറിച്ചുള്ളവസ്തുതാ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു .പ്രദേശവാസിയാണോ , കേസുമായി മുന്‍ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിര്‍ദേശിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.ഇതെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ ഹരജിക്കാര്‍ ആരോപണം ഉന്നയിച്ചത് . പരിസ്ഥിതിലോല പ്രദേശമായ കൊട്ടക്കാമ്പൂരില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് പതിച്ചു നല്‍കിയ പത്തേക്കറോളം ഭുമി ജോയ്‌സ് ജോര്‍ജിന്റെ കുടുംബം തട്ടിയെടുത്തെന്നാണ് കേസ്.ജോയ്‌സ് ജോര്‍ജിന്റെ പിതാവ് വ്യാജ മുക്തിയാര്‍ ചമച്ച് ഭൂമി വാങ്ങിയെന്നാണ് ഹരജിക്കാരുടെ ആരോപണം .യുത്ത് കോണ്‍ഗ്രസ്‌നേതാവ് എം മുകേഷും മറ്റും അഡ്വ. സി എസ് അജിത് പ്രകാശ് മുഖേന സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. 

Tags:    

Similar News