തൊഴിലാളികള്‍ക്ക് കൊവിഡ് ; മുനമ്പത്ത് നിന്നും കടലില്‍ പോകുന്നതിന് 11 വരെ വിലക്ക്

ഇതിനോടകം കടലില്‍ പോയിരിക്കുന്ന ബോട്ടുകള്‍ക്ക് നാളെ രാവിലെ ആറു മണിക്കകം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മല്‍സ്യ വില്‍പന നടത്താമെന്ന് അധികൃതര്‍ അറിയിച്ചു.അഞ്ച്,ആറ്, ഏഴ് തിയതികളില്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധന നടത്തും

Update: 2020-09-03 12:27 GMT

കൊച്ചി: മുനമ്പം മല്‍സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുനമ്പത്ത് നിന്നും മല്‍സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും കടലില്‍ പോകുന്നതിന് വിലക്ക്.ഈ മാസം 11 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനോടകം കടലില്‍ പോയിരിക്കുന്ന ബോട്ടുകള്‍ക്ക് നാളെ രാവിലെ ആറു മണിക്കകം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മല്‍സ്യ വില്‍പന നടത്താമെന്ന് അധികൃതര്‍ അറിയിച്ചു.അഞ്ച്,ആറ്, ഏഴ് തിയതികളില്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധന നടത്തും.ഇതിനു ശേഷം സാഹചര്യം വിലയിരുത്തിയതിനു ശേഷം മാത്രമായിരിക്കും മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെന്ന് മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

Tags:    

Similar News