കേരളത്തില്‍ പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദം

Update: 2023-12-15 05:55 GMT
തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പരിശോധനയില്‍ കേരളത്തില്‍ ആദ്യമായി ജെ എന്‍ വണ്‍ സാന്നിധ്യവും കണ്ടെത്തി. ബി എ ടു പോയിന്റ് എയ്റ്റ് സിക്‌സിന്റെ ഒരു വകഭേദം ആണ് ജെ എന്‍ വണ്‍. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. മാസ്‌ക് ഉപയോഗിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.




Tags:    

Similar News