കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് ഫാര്‍മസിസ്റ്റിന് കൊവിഡ്; അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികുളം, കരുമല വാര്‍ഡുകളില്‍ രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.

Update: 2020-07-26 02:41 GMT

കോഴിക്കോട്: ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികുളം, കരുമല വാര്‍ഡുകളില്‍ രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വടകരയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ ജോലിചെയ്ത ആരോഗ്യപ്രവര്‍ത്തകനും വൈറസ് ബാധ കണ്ടെത്തി. ജില്ലയില്‍ 11 പുതിയ നിയന്ത്രിതമേഖലകള്‍ കൂടി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയില്‍ ഞായറാഴ്ചകളില്‍ ജില്ലാ കലക്ടര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്രയും പാടില്ലെന്നാണ് ഉത്തരവ്.  

Tags:    

Similar News