കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു: ദേശീയ പാതയിലൂടെ വരുന്ന ബസുകള്‍ കണിയാപുരത്ത് സര്‍വീസ് അവസാനിപ്പിക്കും
കൊട്ടാരക്കര, കിളിമാനൂര്‍ ഭാഗത്ത് നിന്ന് എംസി റോഡിലൂടെ വരുന്ന ബസുകള്‍ വട്ടപ്പാറയില്‍ സര്‍വീസ് അവസാനിപ്പിക്കും
തിരുവനന്തപുരം: നഗരസഭ പരിധിയില്‍ തിങ്കളാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരസഭ പരിധിയിലെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളും അടച്ചു. നഗരസഭാ പരിധിയിലെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, വിഴിഞ്ഞം ഡിപ്പോകളാണ് പൂര്‍ണമായും അടച്ചത്. ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കണിയാപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.
കൊട്ടാരക്കര, കിളിമാനൂര്‍ ഭാഗത്ത് നിന്ന് എംസി റോഡിലൂടെ വരുന്ന ബസുകള്‍ വട്ടപ്പാറയില്‍ സര്‍വീസ് അവസാനിപ്പിക്കും. നെടുമങ്ങാട് ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അഴിക്കോട് വരെ മാത്രമേ സര്‍വീസ് നടത്തൂ. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ പ്രാവച്ചമ്പലത്തും പൂവാര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ വിഴിഞ്ഞം ചപ്പാത്തിലും സര്‍വീസ് അവസാനിപ്പിക്കാനാണ് തീരുമാനം.