സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍

തിരുവനന്തപുരം നഗരത്തിലെ ഒമ്പത് സ്ഥലങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസ് നടത്തുക.

Update: 2020-05-09 00:15 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം നഗരത്തിലെ ഒമ്പത് സ്ഥലങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസ് നടത്തുക. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മാത്രമായി നടത്തുന്ന സര്‍വീസില്‍ ടിക്കറ്റിന് പകരം പ്രത്യേക പാസ് അനുവദിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

വാഹനങ്ങളില്ലാത്ത ജീവനക്കാര്‍ക്കും സ്ത്രീകള്‍ക്കും ഓഫീസിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രത്യേക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കാട്ടാക്കട, പൂവാര്‍, ആര്യനാട്, കിളിമാനൂര്‍, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, വിഴിഞ്ഞം, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നുമാണ് ജീവനക്കാരുമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. രാവിലെ 8.30ന് ആരംഭിക്കുന്ന സര്‍വീസുകള്‍ പത്ത് മണിയോടെ സെക്രട്ടേറിയറ്റില്‍ എത്തിച്ചേരുകയും വൈകിട്ട് 5.20ന് ജീവനക്കാരുമായി മടങ്ങിപ്പോകുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

Tags:    

Similar News