കെഎസ്ആര്‍ടിസി: ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന്; ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

ശാസ്തമംഗലം സ്വദേശിയായ ജുഡ് ജോസഫാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിക്കാരന്‍ ജീവനക്കാരനാണെങ്കിലും വിഷയം പൊതുതാല്‍പര്യമുള്ളതാണെന്നും പൊതുതാല്‍പര്യ ഹരജിയായി ചെയ്യേണ്ടതാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു

Update: 2021-01-22 12:49 GMT

കൊച്ചി: കെഎസ്ആര്‍ടിസിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് എം ഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ശാസ്തമംഗലം സ്വദേശിയായ ജുഡ് ജോസഫാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിക്കാരന്‍ ജീവനക്കാരനാണെങ്കിലും വിഷയം പൊതുതാല്‍പര്യമുള്ളതാണെന്നും പൊതുതാല്‍പര്യ ഹരജിയായി ചെയ്യേണ്ടതാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

കോര്‍പറേഷനില്‍ 2012-15 കാലയളവില്‍ നൂറ് കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയതെന്നു ഹരജിക്കാരന്‍ ആരോപിച്ചു. സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.

Tags:    

Similar News