ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആർടിസി

ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്‌താൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേയ്ക്കു നീങ്ങുമെന്നും കത്തിൽ പരാമർശമുണ്ട്‌.

Update: 2020-10-27 04:00 GMT

തിരുവനന്തപുരം: റോഡിൽ ബസുകൾ നിർത്തിയിട്ട് മിന്നൽ സമരം നടത്തിയ 90 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആർടിസി. ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് കെഎസ്ആർടിസി കത്ത് നൽകി. ഡ്രൈവർമാർക്കെതിരെ നടപടിയെടുത്താൽ സർവീസുകൾ മുടങ്ങുമെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നൽകിയത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്‌താൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേയ്ക്കു നീങ്ങുമെന്നും കത്തിൽ പരാമർശമുണ്ട്‌. സിറ്റി ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാർച്ച് നാലിനാണ് കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. പണിമുടക്കിനിടെ ബസ് കിട്ടാതെ കടകംപള്ളി സ്വദേശി സുരേന്ദ്രൻ എന്ന യാത്രക്കാരൻ കുഴഞ്ഞു വീണ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയത്. ആർടിഒ ഓഫീസിലെത്തി ലൈസൻസ് തിരികെ നൽകണമെന്നായിരുന്നു നിർദേശം.

Tags:    

Similar News