കെഎസ്ആര്‍ടിസി: ശമ്പളം വിതരണം ചെയ്യാനായി 70 കോടി അനുവദിച്ചു
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള 65,22,22,090 രൂപ സര്‍ക്കാര്‍ അനിവദിച്ചു. ഈ തുക ട്രഷറിയില്‍ നിന്നും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ച് ഉത്തരവായതായും തുക നല്‍കുന്നതിന് ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള 65,22,22,090 രൂപ സര്‍ക്കാര്‍ അനിവദിച്ചു. ഈ തുക ട്രഷറിയില്‍ നിന്നും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ നല്‍കുന്നതിനുള്ള പുതുക്കിയ ത്രികക്ഷി ധാരണാപത്രം ഇതിനകം അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം നിലവിലുള്ള രീതിയില്‍ തന്നെ പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുന്നതാണ് എന്ന് മന്ത്രി അറിയിച്ചു.