സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍

സര്‍വീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം.

Update: 2020-05-11 03:00 GMT
സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. സര്‍വീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം.

മൊബൈല്‍ -9447071021

 0471-2463799

യാത്ര ചെയ്യുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പാലിക്കേണ്ട കാര്യങ്ങള്‍

1. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് കരുതേണ്ടതും, യാത്ര തുടങ്ങുമ്പോള്‍ കണ്ടക്ടര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് പരിശോധനയ്ക്കായി നല്‍കേണ്ടതുമാണ്.

2. യാത്ര ചെയ്യുന്ന ജീവനക്കാര്‍ യാത്രയിലുടനീളം നിര്‍ബ്ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് ധരിക്കാത്ത ജീവനക്കാരെ യാതൊരു കാരണവശാലും യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല.

3. യാത്ര ചെയ്യാനായി ബസില്‍ പ്രവേശിച്ച ഉടന്‍ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. സാനിറ്റൈസര്‍ കണ്ടക്ടറുടെ കൈവശം ഉണ്ടായിരിക്കുന്നതാണ്.

4. സെക്രട്ടറിയേറ്റിലേക്ക് വരുമ്പോള്‍ ഏത് ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാലും സെക്രട്ടറിയേറ്റില്‍ മാത്രമേ യാത്രക്കാരെ ഇറക്കുകയുള്ളൂ. സെക്രട്ടറിയേറ്റില്‍ നിന്ന് തിരികെ പോകുമ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റൈകയുള്ളൂ. എന്നാല്‍ ടി യാത്രക്കാര്‍ക്ക് അവരവരുടെ ബസ് സ്റ്റോപ്പുകളില്‍ ഇറങ്ങാവുന്നതാണ്.

5. സാമൂഹിക അകലം പാലിച്ച് ഒരു ബസില്‍ കയറ്റാന്‍ കഴിയുന്ന എണ്ണം യാത്രക്കാരെ മാത്രമേ ബസില്‍ കയറുവാന്‍ അനുവദിക്കുകയുള്ളൂ. യാതൊരു കാരണവശാലും നിന്നുള്ള യാത്ര (സ്റ്റാന്‍ഡിങ് പാസഞ്ചേഴ്‌സ്) അനുവദിക്കുന്നതല്ല.

6. എത് ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാലും ടി സര്‍വ്വീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്ക് നല്‍കേണ്ടതാണ്.

സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ ലഭ്യമാകുന്ന സ്ഥലവും സമയവും ചുവടെ ചേര്‍ക്കുന്നു.

1) 08:55

കാട്ടാക്കട

സെക്രട്ടേറിയേറ്റ്

2) 08:50

പൂവാര്‍ -

സെക്രട്ടേറിയേറ്റ്

3) 08:30

ആര്യനാട്

കാട്ടാക്കട-

സെക്രട്ടേറിയേറ്റ്

4) 08:50

ആര്യനാട്-

നെടുമങ്ങാട്

-സെക്രട്ടേറിയേറ്റ്

5) 09:00

കിളിമാനൂര്‍

സെക്രട്ടേറിയേറ്റ്

6) 08:40

ആറ്റിങ്ങല്‍-

-സെക്രട്ടേറിയേറ്റ്

7) 09:30

നെയ്യാറ്റിന്‍കര-

സെക്രട്ടേറിയേറ്റ്

8) 09:20

വിഴിഞ്ഞം

-സെക്രട്ടേറിയേറ്റ്

9) 09:25

നെടുമങ്ങാട്-

സെക്രട്ടേറിയേറ്റ്

സെക്രട്ടേറിയറ്റില്‍ നിന്നു തിരികെ

1) 17:20

സെക്രട്ടേറിയേറ്റ്-

കാട്ടാക്കട

2) 17:20

സെക്രട്ടേറിയേറ്റ്

പൂവാര്‍

3) 17:20

സെക്രട്ടേറിയേറ്റ്-

കാട്ടാക്കട-

ആര്യനാട്

4) 17:20

സെക്രട്ടേറിയേറ്റ്-

നെടുമങ്ങാട്

ആര്യനാട്

5) 17:20

സെക്രട്ടേറിയേറ്റ്

കിളിമാനൂര്‍

6) 17:20

സെക്രട്ടേറിയേറ്റ്

ആറ്റിങ്ങല്‍-

7) 17:20

സെക്രട്ടേറിയേറ്റ്

നെയ്യാറ്റിന്‍കര-

8) 17:20

സെക്രട്ടേറിയേറ്റ്

വിഴിഞ്ഞം

9) 17:20

സെക്രട്ടേറിയേറ്റ്

നെടുമങ്ങാട്- 

Tags:    

Similar News