വനിതാദിനത്തില്‍ എയ്ഞജല്‍ നിക്ഷേപക മാസ്റ്റര്‍ക്ലാസുമായി കെഎസ് യുഎം

ഇഗ്‌നൈറ്റ് എയ്ഞജല്‍ ഇന്‍വസ്റ്റ്മന്റ് മാസ്റ്റര്‍ ക്ലാസിലൂടെ നിക്ഷേപ ശേഷിയുള്ള വ്യക്തികളെ എയ്ഞജല്‍ നിക്ഷേപകരായി മാറ്റാനുള്ള ശ്രമവുമാണ് കെഎസ് യുഎം നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി

Update: 2022-02-25 08:02 GMT

കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് വനിതാനിക്ഷേപകര്‍ക്കായി എയ്ഞജല്‍ നിക്ഷേപക കൂട്ടായ്മയൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഇഗ്‌നൈറ്റ് എയ്ഞജല്‍ ഇന്‍വസ്റ്റ്മന്റ് മാസ്റ്റര്‍ ക്ലാസിലൂടെ നിക്ഷേപ ശേഷിയുള്ള വ്യക്തികളെ എയ്ഞജല്‍ നിക്ഷേപകരായി മാറ്റാനുള്ള ശ്രമവുമാണ് കെഎസ് യുഎം നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തുന്ന നിക്ഷേപങ്ങളെയാണ് എയ്ഞജല്‍ വിഭാഗത്തില്‍ പെടുന്നത്.

എയ്ഞജല്‍ നിക്ഷേപകരെ കൂടാതെ ധനശേഷിയുള്ള വ്യക്തികളും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. അത്തരത്തിലുള്ള വ്യക്തികളെ കണ്ടെത്തി സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നത് പ്രോല്‍സാഹിപ്പിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ കെഎസ് യുഎം ചെയ്യുന്നത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വനിതകള്‍ https://bit.ly/AngelInvestmentMasterclass എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പൂര്‍ണമായും വനിതകള്‍ക്ക് മാത്രമുള്ളതാണ് ഈ പരിപാടി. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിന്റെ അനന്ത സാധ്യതകളും ഇഗ്‌നൈറ്റില്‍ നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News