വീട്ടുമുറ്റത്ത് നടത്താവുന്ന ബയോഫ്ളോക്ക് മല്‍സ്യകൃഷിയുമായി കുഫോസ്

കുഫോസിലെ ശാസ്ത്രജ്ഞയായ ഡോ.ദേവികപിള്ളയാണ് ചുരുങ്ങിയ ചെലവില്‍ വീട്ടുമുറ്റത്ത് നടത്താവുന്ന ബയോഫ്ളോക്ക് മല്‍സ്യകൃഷി വികസിപ്പിച്ചത്.വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരച്ചെത്തുന്ന പ്രവാസികള്‍ക്ക് ബയോഫ്ളോക്ക് മല്‍സ്യകൃഷി യുനിറ്റുകള്‍ സ്ഥാപിച്ച് സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്്തരാക്കുന്ന പരിശീലന പരിപാടി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കുഫോസ് നടപ്പിലാക്കുമെന്ന് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം അഡ്വ മനു സി പുളിക്കല്‍ പറഞ്ഞു. കുഫോസ് ഭരണസമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ പരിശീലന പദ്ധതി തുടങ്ങും. ഇതിനായി മാതൃക ബയോഫ്ളോക്ക് കുളങ്ങള്‍ കുഫോസില്‍ സ്ഥാപിക്കും

Update: 2020-05-30 12:13 GMT

കൊച്ചി : ബയോഫ്ളോക്ക് മല്‍സ്യകൃഷി ശാസ്ത്രീയമായി സംസ്ഥാനത്ത് നടപ്പിലിക്കാന്നതിനായി ഫിഷറീസ് ഫീല്‍ഡ് ഓഫിസര്‍മാരെ സജ്ജമാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) തുടക്കമായി. കുഫോസിലെ ശാസ്ത്രജ്ഞയായ ഡോ.ദേവികപിള്ള വികസിപ്പിച്ച ചുരുങ്ങിയ ചെലവില്‍ വീട്ടുമുറ്റത്ത് നടത്താവുന്ന ബയോഫ്ളോക്ക് മല്‍സ്യകൃഷി കര്‍ഷകരെ പഠിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഫിഷറീസ് ഓഫിസര്‍മാര്‍ക്ക് നല്‍കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള 50 ഫിഷറീസ് ഓഫിസര്‍മാരാണ് ആദ്യഘട്ടപരിശീലനത്തില്‍ പങ്കെടുത്തത്. 16 പേര്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായും പരിശീലനത്തില്‍ പങ്കെടുത്തു.കുഫോസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം അഡ്വ മനു സി പുളിക്കല്‍ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരച്ചെത്തുന്ന പ്രവാസികള്‍ക്ക് ബയോഫ്ളോക്ക് മല്‍സ്യകൃഷി യുനിറ്റുകള്‍ സ്ഥാപിച്ച് സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്്തരാക്കുന്ന പരിശീലന പരിപാടി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കുഫോസ് നടപ്പിലാക്കുമെന്ന് അഡ്വ മനു സി പുളിക്കല്‍ പറഞ്ഞു.

കുഫോസ് ഭരണസമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ പരിശീലന പദ്ധതി തുടങ്ങും. ഇതിനായി മാതൃക ബയോഫ്ളോക്ക് കുളങ്ങള്‍ കുഫോസില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഫോസ് രജിസ്ട്രാര്‍ ഡോ.ബി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബയോഫ്ളോക്ക് മല്‍സ്യകൃഷിയുടെ പേരില്‍ നിരവധി കര്‍ഷകര്‍ സംസ്ഥാനത്ത് വഞ്ചിക്കപ്പെട്ട സാഹചര്യത്തിലാണ് ചുരുങ്ങിയ ചെലവില്‍ വീട്ടുമുറ്റത്ത് തന്നെ ഒരുക്കാവുന്ന ബയോഫ്ളോക്ക് സാങ്കേതികവിദ്യ കുഫോസ് വികസിപ്പിച്ചെതെന്ന് ഡോ.മനോജ് കുമാര്‍ പറഞ്ഞു. സംസ്ഥാന ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍റോ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിയുടെ ഭാഗമായി ബയോഫ്ളോക്ക് യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി സഹായം നല്‍കുമെന്ന് ഇഗ്‌നേഷ്യസ് മണ്‍റോ പറഞ്ഞു.

ആഭ്യന്തര ഉപയോഗത്തിനായി ഒന്നര ലക്ഷം ടണ്‍ മല്‍സ്യം പ്രതിവര്‍ഷം കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരികയാണിപ്പോള്‍. ശാസ്ത്രീയ ബയോഫ്ളോക്ക് കൃഷിയിലൂടെ മല്‍സ്യത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇഗ്‌നേഷ്യസ് മണ്‍റോ പറഞ്ഞു. കുഫോസ് ഫിഷറീസ് ഡീന്‍ ഡോ.റിജി ജോണ്‍, ഗവേഷണ വിഭാഗം മേധാവി ഡോ.ടി വി ശങ്കര്‍, അക്വാകള്‍ച്ചര്‍ ഹെഡ് ഡോ.കെ ദിനേഷ്, വിജ്ഞാനവിഭാഗം മേധാവി ഡോ.ഡെയ്സി കാപ്പന്‍ സംസാരിച്ചു.ഡോ.ദേവിക പിള്ള, ഡോ.ബബിത റാണി, ഡോ.കൃഷ്ണ ആര്‍ സലിന്‍, ഡോ.ബി പ്രദീപ് ക്ളാസ്സുകള്‍ നയിച്ചു. ബയോഫ്ളോക്ക് കൃഷിയില്‍ സംസ്ഥാനം സുസജ്ജമാകുന്നതുവരെ വിവിധ തലങ്ങളില്‍ കുഫോസില്‍ പരിശീലന പരിപാടി തുടരും.

Tags:    

Similar News