കുളത്തൂപ്പുഴ പീഡനം: പ്രതി അസോസിയേഷന്‍ അംഗമല്ല; കുപ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് എന്‍ജിഒ അസോസിയേഷന്‍

പീഡനക്കേസിലെ പ്രതി ഇടത് അനുഭാവമുള്ള സംഘടനാപ്രവര്‍ത്തകനാണെന്നതിന്റെ ജാള്യത മറയ്ക്കാനായി ബോധപൂര്‍വം എന്‍ജിഒ അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല.

Update: 2020-09-08 15:29 GMT

തിരുവനന്തപുരം: കുളത്തൂപ്പുഴ പീഡനക്കേസിലെ പ്രതിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസോസിയേഷനില്‍ അംഗമല്ലെന്നും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന കുപ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും എന്‍ജിഒ അസോസിയേഷന്‍. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ എന്‍ജിഒ അസോസിയേഷന്‍ അംഗമാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ കുപ്രചാരണം നടക്കുന്നത്.

പീഡനക്കേസിലെ പ്രതി ഇടത് അനുഭാവമുള്ള സംഘടനാപ്രവര്‍ത്തകനാണെന്നതിന്റെ ജാള്യത മറയ്ക്കാനായി ബോധപൂര്‍വം എന്‍ജിഒ അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല. പ്രദീപ്കുമാര്‍ ഒരുകാലത്തും എന്‍ജിഒ അസോസിയേഷന്റെ പ്രാഥമികാംഗം പോലുമായിട്ടില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചാവറ ജയകുമാറും ജനറല്‍ സെക്രട്ടറി എസ് രവീന്ദ്രനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tags:    

Similar News