കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല ; ശ്രമിക്കുന്നത് കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനെന്ന് ഉമ്മന്‍ ചാണ്ടി
ഇത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.അത്തരത്തലൊരു തീരുമാനവും ഇല്ല.ചര്‍ച്ചയും ഇല്ല.തങ്ങള്‍ ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് ഒരുമിച്ചു പോകണമെന്നാണ്. ആ ആഗ്രഹം തങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസ് മുന്നണിയെ ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. അതിന് ഘടക കക്ഷികളുടെ പിന്തുണയും ആവശ്യമാണ്. അവരുടെ പിന്തുണയും തേടും
കൊച്ചി: വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്തിടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.അത്തരത്തലൊരു തീരുമാനവും ഇല്ല.ചര്‍ച്ചയും ഇല്ല.തങ്ങള്‍ ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് ഒരുമിച്ചു പോകണമെന്നാണ്. ആ ആഗ്രഹം തങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസ് മുന്നണിയെ ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. അതിന് ഘടക കക്ഷികളുടെ പിന്തുണയും ആവശ്യമാണ്.
അവരുടെ പിന്തുണയും തേടും ചെറുതും വലുതുമായ പല പ്രശ്‌നങ്ങള്‍ അത് കേരള കോണ്‍ഗ്രസില്‍ മാത്രമല്ല മറ്റേതെങ്കിലും പാര്‍ടിയില്‍ ഉണ്ടെങ്കിലും അതെല്ലാം പരിഹരിച്ചായിരിക്കും മുന്നോട്ടു പോകുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.കുട്ടനാട് സീറ്റ് തര്‍ക്ക വിഷയമാകരുതെന്നാണ് ആഗ്രഹം കേരള കോണ്‍ഗ്രസിനകത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിഷയം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേ സമയം കേരള കോണ്‍ഗ്രസ്(എം)ല്‍ കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി ജോസ്-ജോസഫ് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്.ഇതേ തുടര്‍ന്ന് കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം പാലാ സീറ്റില്‍ സംഭവിച്ചതായിരിക്കും കുട്ടനാടും സംഭവിക്കുകയെന്നുമുള്ള അഭിപ്രായം പാര്‍ടിയില്‍ ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം.