ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധം: എല്‍ഡിഎഫ് എംപിമാര്‍ ഹരജിയുമായി ഹൈക്കോടതിയില്‍
എംപി മാരായ എളമരം കരിം, വി. ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: ലക്ഷദീപ് സന്ദര്‍ശനത്തിന് അനുമതി നല്‍കാത്ത ലക്ഷദീപ് അഡ്മിനിസ്ട്രേഷന്റെ നടപടിക്കെതിരെ എംപി മാരായ എളമരം കരിം, വി. ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു.
ലക്ഷദീപ് നിവാസികള്‍ക്കെതിരെ വിവാദ നിയമങ്ങള്‍ പാസാക്കിയ സാഹചര്യത്തില്‍ ലക്ഷദീപ് സന്ദര്‍ശനത്തിന് അനുമതി തേടിക്കൊണ്ട് എല്‍ഡിഎഫ് എംപിമാര്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിക്കാന്‍ ലക്ഷദീപ് ഭരണ തയ്യറാവാത്താതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
യാത്രാനുമതി നല്‍കാത്തത് ജനാധിപത്യ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും. ഇതേ ആവശ്യമുന്നയിച്ചു യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവരും ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.