ലക്ഷദ്വീപ് സന്ദര്‍ശനം: ഹരജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ എംപിമാരോട് ഹൈക്കോടതി

എംപിമാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്

Update: 2021-07-20 12:52 GMT
ലക്ഷദ്വീപ് സന്ദര്‍ശനം: ഹരജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ എംപിമാരോട് ഹൈക്കോടതി

കൊച്ചി:ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എംപിമാര്‍ നല്‍കിയ ഹരജി ഭേദഗതിചെയ്ത് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഹരജിക്കാരോട് നിര്‍ദേശിച്ചു. എംപിമാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

സന്ദര്‍ശനത്തിന് അനുമതി തേടി എംപിമാര്‍ സമര്‍പ്പിച്ച അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹരജി പുതുക്കി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാമെന്ന് വ്യക്തമാക്കിയിട്ടും സന്ദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് എംപിമാര്‍ കോടതിയെ സമീപിച്ചത്.

Tags:    

Similar News