ലക്ഷ ദ്വീപില്‍ ഷെഡ് പൊളിച്ച സംഭവം: ഹൈക്കോടതിയില്‍ ഹരജി നല്‍കി
കവരത്തി സ്വദേശി എം പി റഷീദയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുന്‍കൂര്‍ നോട്ടിസോ അറിയിപ്പോ ഇല്ലാതെ തന്റെ ജീവനോപാധിയായ കച്ചവടത്തിനു വേണ്ടി നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്
കൊച്ചി: ലക്ഷദ്വീപില്‍ കച്ചവടം ചെയ്യുന്നതിനു നിര്‍മിച്ചിരുന്ന ഷെഡ് ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹരജി.കവരത്തി സ്വദേശി എം പി റഷീദയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുന്‍കൂര്‍ നോട്ടിസോ അറിയിപ്പോ ഇല്ലാതെ തന്റെ ജീവനോപാധിയായ കച്ചവടത്തിനു വേണ്ടി നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.
കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന കച്ചവട സ്ഥാപമാണ് നിയമവിരുദ്ധമായി പൊളിച്ചുമാറ്റിയതെന്നാണ് ഹരജിക്കാരിയുടെ ആരോപണം. ഷെഡ് നിലനിന്നിരുന്ന സ്ഥലം ഹരജിക്കാരിയുടെ ഉടമസ്ഥതയിലുള്ളതാണെന്നു ഹരജിയില്‍ പറയുന്നു. ഹരജിക്കാരുള്‍പ്പെടെയുള്ളവരുടെ പല ഷെഡുകളും ഡൈവേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റിന്റേ പേരില്‍ ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചുമാറ്റുകയാണെന്നു ഹരജിയില്‍ പറയുന്നു.