ദേശീയപാത നന്നാക്കാതെ പാലിയേക്കരയില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി
പുതിയ കരാറുകാരനെ റോഡിലെ കുഴികള്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്കായി ചുമതലപ്പെടുത്തിയെന്ന് ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു.ഈ ഘട്ടത്തിലാണ് പഴയ കരാറുകാരന്എങ്ങനെ ടോള്‍ പിരിക്കാന്‍ കഴിയും എന്ന ചോദ്യം ഹൈക്കോടതി ഉയര്‍ത്തിയത്
കൊച്ചി:ദേശീയപാത നന്നാക്കാതെ പാലിയേക്കരയില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി. റോഡിലെ കുഴികള്‍ സംബന്ധിച്ചു വിശദീകരണം ബോധിപ്പിക്കണമെന്ന ദേശീയപാത അതോറിറ്റിയോട് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ കരാറുകാരനെ റോഡിലെ കുഴികള്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്കായി ചുമതലപ്പെടുത്തിയെന്ന് ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു.ഈ ഘട്ടത്തിലാണ് പഴയ കരാറുകാരന്എങ്ങനെ ടോള്‍ പിരിക്കാന്‍ കഴിയും എന്ന ചോദ്യം ഹൈക്കോടതി ഉയര്‍ത്തിയത്.
നാഷണല്‍ ഹൈവേയിലെ റോഡ് അറ്റകുറ്റപ്പണിയിലെ ക്രമക്കേട് സംബന്ധിച്ച മറ്റൊരു കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍് ഹൈക്കോടതി വിജിലന്‍സിന ര്‍ദേശം നല്‍കി. നാഷണല്‍ ഹൈവേയില്‍ അപകടത്തില്‍ ആളുകള്‍ മരിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.107 റോഡുകളില്‍ നിര്‍മാണത്തിലെ അപാകത സംബന്ധിച്ച പരിശോധന വിജിലന്‍സ് നടത്തിയതായും 2 കേസ് രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് ഡയറക്ടര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ഒക്ടോബര്‍ ആറിന് മുമ്പായി നാഷണല്‍ ഹൈവേയോട് ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.പി.ഡബ്യൂ.ഡി റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. പെരുമ്പാവൂര്‍ മൂന്നാര്‍ റോഡ് പണി സംബന്ധിച്ചും പ്രത്യേകം വിവരം നല്‍കണം. കല്ലൂര്‍ കടവന്ത്ര റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് ജിസിഡിഎയും വിവരംം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.