കനത്ത മഴയും മണ്ണിടിച്ചിലും; തിരുവനന്തപുരം- നാഗര്‍കോവില്‍ സെക്ഷനില്‍ ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും കേരളത്തിന്റെ തെക്കന്‍ ഭാഗത്തും പെയ്ത കനത്ത മഴയില്‍ നാഗര്‍കോവില്‍ മുതല്‍ തിരുവനന്തപുരം വരെ മണ്ണിടിച്ചിലില്‍ തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകള്‍ റദ്ദാക്കിയതായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. നാഗര്‍കോവില്‍- തിരുവനന്തപുരം സെക്ഷനില്‍ ശനിയാഴ്ച സര്‍വീസ് നടത്താനിരുന്ന നാല് ട്രെയിനുകള്‍ പൂര്‍ണമായും 15 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. കൊല്ലം- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 06425), നാഗര്‍കോവില്‍- തിരുവനന്തപുരം (06426), തിരുവനന്തപുരം-നാഗര്‍കോവില്‍ (06427), തിരുവനന്തപുരം- നാഗര്‍കോവില്‍ (06435) എന്നീ എക്‌സ്പ്രസ് ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: തിരുച്ചിറപ്പള്ളി- തിരുവനന്തപുരം(22627) എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്(22628) തിരുനെല്‍വേലിയില്‍നിന്ന് സര്‍വീസ് ആരംഭിക്കും. പുനലൂര്‍- മധുര എക്‌സ്പ്രസ്(16730) തിരുനെല്‍വേലിയില്‍നിന്നു സര്‍വീസ് ആരംഭിക്കും. കൊല്ലം- ചെന്നൈ എഗ്മോര്‍(16724) നാഗര്‍കോവിലില്‍ നിന്നേ സര്‍വീസ് ആരംഭിക്കൂ. നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ് (16650) തിരുവനന്തപുരത്തുനിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. മംഗലാപുരം- നാഗര്‍കോവില്‍ (16649) പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.
നാഗര്‍കോവില്‍- തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് (16606) തിരുവനന്തപുരത്തുനിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് (16605) തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും. കന്യാകുമാരി-ബംഗളൂരു (16525) കൊല്ലത്തുനിന്ന് സര്‍വീസ് ആരംഭിക്കും. നാഗര്‍കോവില്‍- കോട്ടയം(06366) കായംകുളത്തുനിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍(16127) തിരുനെല്‍വേലിയില്‍നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.
മധുര- പുനലൂര്‍ (16729) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ എഗ്മോര്‍- കൊല്ലം(16729) നാഗര്‍കോവിലില്‍ സര്‍വീസ് അവസാനിപ്പിക്കും. ബംഗളൂരു-കന്യാകുമാരി(16526) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍(16128) തിരുനെല്‍വേലിയില്‍നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.