പോലിസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരേ നിയമനടപടി

ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്.

Update: 2020-06-27 15:31 GMT

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേയ്ക്ക് വ്യാജസന്ദേശങ്ങള്‍ നല്‍കിയ രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്.

അടിയന്തര സഹായ അഭ്യര്‍ഥനകളും പരാതികളും പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 112 എന്ന നമ്പരില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

Tags:    

Similar News