ലൈഫ് മിഷന്‍: സര്‍ക്കാരിന് ആശ്വാസം; സിബി ഐ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ
സിബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സിഇഒ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.സര്‍ക്കാരിനെതിരായ അന്വേഷത്തിനാണ് സ്റ്റേ. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരും
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ സിബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ.സിബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സിഇഒ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ അന്വേഷത്തിനാണ് സ്റ്റേ. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരും.യൂണിടാക് എംഡി സന്തോഷ് ഈപ്പനും സിബി ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.അതേ സമയം സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം കോടതി നിലവില്‍ അംഗീകരിച്ചിട്ടില്ല.
കേസില്‍ വിശദമായ വാദം കേട്ടതിനു ശേഷം ഹരജിയില്‍ അന്തിമ വിധി കോടതി പുറപ്പെടുവിക്കും. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ചേഴ്‌സ്, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സിബി ഐ കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.പദ്ധതിയില്‍ കേന്ദ്രര്‍ക്കാരിന്റെ എഫ്‌സിആര്‍എ ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചുവെന്നാണ് സിബി ഐ പ്രധാനമായും വാദിച്ചിരുന്നത്.എന്നാല്‍ എഫ്‌സിആര്‍ എ നിയമം ലൈഫ് മിഷനില്‍ നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ പ്രധാനമായും കോടതിയില്‍ ഉയര്‍ത്തിയത്.സര്‍ക്കാരിന്റെ അനുവാദമില്ലാതെയാണ് സിബി ഐ കേസ് ഏറ്റെടുത്തതെന്നും സര്‍ക്കാര്‍ വാദിച്ചു.എന്നാല്‍ കേസില്‍ എഫ്‌സിആര്‍എ ചട്ടം ലംഘനം നിലനില്‍ക്കുമെന്നായിരുന്നു സിബി ഐയുടെ വാദം.ശക്തമായ വാദ പ്രതിവാദമാണ് ഇരുകൂട്ടരും ഹൈക്കോടതിയില്‍ നടത്തിയത്.സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.