കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം പിടികൂടി

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നുണ്ട്.

Update: 2020-04-12 06:00 GMT

പത്തനംതിട്ട: ചിറ്റാര്‍ മുണ്ടന്‍പാറ കമലാസനന്‍ എന്ന ആളുടെ പറമ്പില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം ചിറ്റാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍പിള്ളയും സംഘവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കമലാസനന്റെ മകന്‍ പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപെട്ടു.

ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യം മുതലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ കൈക്കൊള്ളും. റെയ്ഡുകളും വാഹനപരിശോധനയും വ്യാപകമാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.


Tags:    

Similar News