അങ്കമാലി നഗരസഭയില്‍ കോണ്‍ഗ്രസിലെ റെജി മാത്യു ചെയര്‍മാന്‍
റെജി മാത്യു വിന് 17 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി വൈ ഏല്യാസിന് 9 വോട്ടും ലഭിച്ചു .സ്വതന്ത്ര സ്ഥാനാര്‍ഥി വില്‍സന്‍ മുണ്ടാടന്റെ വോട്ട് അസാധു ആയി. ആദ്യ രണ്ടു വര്‍ഷം റെജി മാത്യുവിനും തുടര്‍ന്ന് ഒന്നര വര്‍ഷം മാത്യു തോമസിനും ശേഷിക്കുന്ന ഒന്നര വര്‍ഷം അഡ്വ. ഷിയോ പോള്‍ ഉം ചെയര്‍മാനാകാനും യു ഡി എഫില്‍ ധാരണയായതിനെ തുടര്‍ന്നാണ് ആദ്യ ടേമില്‍ റെജി മാത്യു വിന് ചെയര്‍മാനാകുവാന്‍ കഴിഞ്ഞത്
കൊച്ചി: അങ്കമാലി നഗരസഭയില്‍ കോണ്‍ഗ്രസിലെ റെജി മാത്യു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. റെജി മാത്യു വിന് 17 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി വൈ ഏല്യാസിന് 9 വോട്ടും ലഭിച്ചു .സ്വതന്ത്ര സ്ഥാനാര്‍ഥി വില്‍സന്‍ മുണ്ടാടന്റെ വോട്ട് അസാധു ആയി .എല്‍ ഡി എഫ് ജനതാദള്‍ കൗണ്‍സില്‍ അംഗം ബെന്നി മുഞ്ഞേലി യോഗത്തില്‍ പങ്കെടുത്തില്ല .ബി ജെ പി യിലെ രണ്ട് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു
ആദ്യ രണ്ടു വര്‍ഷം റെജി മാത്യുവിനും തുടര്‍ന്ന് ഒന്നര വര്‍ഷം മാത്യു തോമസിനും ശേഷിക്കുന്ന ഒന്നര വര്‍ഷം അഡ്വ. ഷിയോ പോള്‍ ഉം ചെയര്‍മാനാകാനും യു ഡി എഫില്‍ ധാരണയായതിനെ തുടര്‍ന്നാണ് ആദ്യ ടേമില്‍ റെജി മാത്യു വിന് ചെയര്‍മാനാകുവാന്‍ കഴിഞ്ഞത് .
ഉച്ചതിരിഞ്ഞ് നടക്കുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തfരഞ്ഞെടുപ്പില്‍ അങ്കമാലി നഗരസഭയിലേയ്ക്ക് അഞ്ചാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട റീത്ത പോള്‍ വൈസ് ചെയര്‍ പേഴ്‌സണായേക്കും. .30 അംഗ കൗണ്‍സിലില്‍ 15 പേരാണ് കോണ്‍ഗ്രസ് അംഗങ്ങളായി ഉള്ളത്. മൂന്നു സ്വതന്ത്രരും രണ്ട് ബിജെപി അംഗങ്ങളും 10 എല്‍ഡിഎഫ് അംഗങ്ങളാണ് ഉള്ളത്.