ഈരാറ്റുപേട്ട നഗരസഭാ തിരഞ്ഞെടുപ്പ്: എസ് ഡിപിഐ പ്രകടനപത്രിക പ്രകാശനം ചെയ്തു

20 ഇന കര്‍മ പരിപാടികളാണ് പത്രികയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

Update: 2020-12-05 11:42 GMT

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ തിരഞ്ഞെടുപ്പില്‍ നഗരസഭയുടെ വികസനം മുന്നില്‍കണ്ടുള്ള പ്രകടന പത്രിക പ്രകാശനം ചെയ്തു. എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രകാശനം നിര്‍വഹിച്ചു. 20 ഇന കര്‍മ പരിപാടികളാണ് പത്രികയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

എല്ലാവര്‍ക്കും വീട്, ജലസേചന പദ്ധതി, താലൂക്ക് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സേവാകേന്ദ്രങ്ങള്‍, മുനിനിസിപ്പല്‍ സ്റ്റേഡിയം തുടങ്ങിയ വികസന പദ്ധതികളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചടങ്ങില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ ഇ റഷീദ് അധ്യക്ഷത വഹിച്ചു. പ്രകടനപത്രിക കോ-ഓഡിനേറ്റര്‍ കെ എച്ച് അബ്ദുല്‍ഹാദി, സംസ്ഥാന ഖഞ്ചാഞ്ചി അജ്മല്‍ ഇസ്മായില്‍, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് സി എച്ച് ഹസീബ്, വൈസ് പ്രസിഡന്റ് അയ്യൂബ്ഖാന്‍ കാസിം, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സഫീര്‍ കുരുവനാല്‍, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എം മുജീബ് സംസാരിച്ചു.

Tags:    

Similar News