തദ്ദേശതിരഞ്ഞെടുപ്പ്: കോഴിക്കോട് നഗരപരിധിയില്‍ 78 പ്രശ്‌നബാധിത ബൂത്തുകള്‍

നല്ലളം, ചേവായൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളാണ് ഉള്ളത്.

Update: 2020-11-22 15:48 GMT

കോഴിക്കോട്: ജില്ലയുടെ നഗരപരിധിയില്‍ 78 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്ന് ജില്ലാ ഭരണകൂടം നിര്‍ണയിച്ചു. 16 പോലിസ് സ്റ്റേഷന്‍ പരിധികളിലായാണ് ഇത്രയും ബൂത്തുകള്‍. നല്ലളം, ചേവായൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളാണ് ഉള്ളത്.

എലത്തൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് സെന്‍സിറ്റീവ് ബൂത്തുകള്‍, നടക്കാവ് - രണ്ട്, വെള്ളയില്‍- മൂന്ന്, ചേവായൂര്‍ - 12, കുന്നമംഗലം - അഞ്ച്, മാവൂര്‍ - അഞ്ച്, മെഡിക്കല്‍ കോളജ്- എട്ട്, ടൗണ്‍ - രണ്ട്, ചെമ്മങ്ങാട് - രണ്ട്, കസബ - മൂന്ന്, പന്നിയങ്കര - മൂന്ന്, മാറാട് - മൂന്ന്, ബേപ്പൂര്‍ - അഞ്ച്, നല്ലളം - ഏഴ്, ഫറോക് - 10, പന്തീരാങ്കാവ് - അഞ്ച് എന്നിങ്ങനെയാണു സെന്‍സിറ്റീവ് ബൂത്തുകളുള്ളത്.

Tags:    

Similar News