തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് : എറണാകുളം ജില്ലയില്‍ 2,590,200 വോട്ടര്‍മാര്‍;കൂടുതല്‍ വോട്ടര്‍മാര്‍ തൃപ്പൂണിത്തുറയില്‍

1,254,568 പുരുഷന്‍മാര്‍,1,335,591 സ്ത്രീകള്‍,41 ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടര്‍മാര്‍.ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നഗരസഭ തൃപ്പൂണിത്തുറയാണ്. 68,693 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരും ( 35810) കൂടുതല്‍ പുരുഷ വോട്ടര്‍മാരുമുള്ള (32883) നഗരസഭയും തൃപ്പൂണിത്തുറയാണ്.

Update: 2020-11-14 11:31 GMT

കൊച്ചി: ഡിസംബര്‍ പത്തിനു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലുള്ളത് 2,590,200 വോട്ടര്‍മാര്‍. 1,254,568 പുരുഷ വോട്ടര്‍മാരും 1,335,591 സ്ത്രീ വോട്ടര്‍മാരും 41 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ജില്ലയിലുണ്ട്. കൊച്ചി കോര്‍പറേഷനില്‍ 429,623 സമ്മതിദായകരാണുള്ളത്. 207,878 പുരുഷ വോട്ടര്‍മാരും 221,743 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും കോര്‍പറേഷനിലുണ്ട്.

ജില്ലയിലെ 13 നഗരസഭകളിലായി 433,132 വോട്ടര്‍മാരാണുള്ളത്. 208,135 പുരുഷ വോട്ടര്‍മാരും 224,986 സ്ത്രീ വോട്ടര്‍മാരും നഗരസഭകളില്‍ സമ്മതിദായകരായുണ്ട്. നഗരസഭകളില്‍ ആകെ 11 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ 82 പഞ്ചായത്തുകളിലായി 1, 727,445 സമ്മതിദായകരുണ്ട്. 813,365 പുരുഷന്മാരും 888,862 സ്ത്രീകളും 28 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരും ഇതിലുണ്ട്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നഗരസഭ തൃപ്പൂണിത്തുറയാണ്. 68,693 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരും ( 35810) കൂടുതല്‍ പുരുഷ വോട്ടര്‍മാരുമുള്ള (32883) നഗരസഭയും തൃപ്പൂണിത്തുറയാണ്. 53 പോളിംഗ് ബൂത്തുകളാണ് നഗരസഭയിലുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത് വെങ്ങോല പഞ്ചായത്താണ്. 38638 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 8813 വോട്ടര്‍മുള്ള പോത്താനിക്കാട് പഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. നെല്ലിക്കുഴി പഞ്ചായത്തില്‍ 3 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും തൃക്കാക്കര നഗരസഭയില്‍ നാല് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ആണുള്ളത്.

Tags:    

Similar News