തദ്ദേശ തിരഞ്ഞെടുപ്പ്: വിമതസ്ഥാനാര്‍ഥികളെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്റ് ചെയ്തു

Update: 2020-11-26 13:40 GMT

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതന്‍മാരായി മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.

ചാലാട് 54ാം ഡിവിഷനില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് വിമതനായി മല്‍സരിക്കുന്ന ചിറയ്ക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ സി പി മനോജ്കുമാര്‍, പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പ്രകാശന്‍, പള്ളിക്കുന്ന് നാലാം ഡിവിഷനില്‍ വിമതനായി മല്‍സരിക്കുന്ന ചിറയ്ക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രേം പ്രകാശ്, തായത്തെരു ഡിവിഷന്‍ വിമതസ്ഥാനാര്‍ഥി എ പി നൗഫല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ഇവരെ സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് അറിയിച്ചത്.

Tags:    

Similar News