കോട്ടയം: ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് നേതാവും കാണക്കാരി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ബിനോയ് ചെറിയാന്‍ (44) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഒരുമാസത്തോളമായി തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും അനുബന്ധ രോഗങ്ങളാല്‍ ആരോഗ്യനില വഷളായി.
ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച 12ന് പട്ടിത്താനം രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍. നിലവില്‍ കാണക്കാരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ്. കഴിഞ്ഞ ഭരണസമിതി കാലാത്താണ് പ്രസിഡന്റ് പദവി വഹിച്ചത്. ഭാര്യ ഷീന (നഴ്‌സ്, മാതാ ആശുപത്രി), മക്കള്‍: അലീറ്റ മരിയ (എസ്എഫ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിനി), ആന്റണി.