ലോക്ക് ഡൗണ്‍: കോഴിക്കോട് ജില്ലയില്‍ ഇതുവരെ പിടികൂടിയത് 22,775 ലിറ്റര്‍ വാഷ്; 31 പേര്‍ അറസ്റ്റില്‍

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആറ് സ്‌ക്വാഡുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്.

Update: 2020-05-07 05:31 GMT

കോഴിക്കോട്: ലോക്ക് ഡൗണിനുശേഷം കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടികൂടിയത് 22, 775 ലിറ്റര്‍ വാഷും 124 ലിറ്റര്‍ റാക്കും 1.030 കിലോ കഞ്ചാവും. അബ്കാരി നിയമപ്രകാരം 130 കേസുകളിലായി 31 പേരെ അറസ്റ്റുചെയ്തു. മദ്യശാലകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ വ്യാജചാരായം നിര്‍മിക്കുന്നത് വര്‍ധിക്കുന്നതിനാല്‍ കര്‍ശനപരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആറ് സ്‌ക്വാഡുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. താലൂക്ക് തലത്തില്‍ ഒരു കണ്‍ട്രോള്‍ റൂമും കലക്ടറേറ്റില്‍ വിമുക്തി ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍ പറഞ്ഞു. മദ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ആറുപേരെ ആശുപത്രിയിലാക്കി. 

Tags:    

Similar News