ലോക്ക് ഡൗണ്‍: എറണാകുളം ജില്ലയില്‍ നാളെ മുതല്‍ ഇളവുകള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 8 ശതമാനത്തില്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളെ എ കാറ്റഗറിയിലും 8 മുതല്‍ 16 ശതമാനം വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളെ ബി കാറ്റഗറിയിലും 16 മുതല്‍ 24 ശതമാനം വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളെ സി കാറ്റഗറിയിലും 24 ശതമാനത്തിനു മുകളില്‍ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളെ ഡി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ അധിക ഇളവുകള്‍ അനുവദിക്കുന്നതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 8 ശതമാനത്തില്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളെ എ കാറ്റഗറിയിലും 8 മുതല്‍ 16 ശതമാനം വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളെ ബി കാറ്റഗറിയിലും 16 മുതല്‍ 24 ശതമാനം വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളെ സി കാറ്റഗറിയിലും 24 ശതമാനത്തിനു മുകളില്‍ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളെ ഡി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ ചലച്ചിത്ര അക്കാദമി ഉള്‍പ്പടെയുള്ള പൊതു മേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവക്ക് എ, ബി കാറ്റഗറിയില്‍ വരുന്ന പ്രദേശത്തു 50 ശതമാനം ഹാജര്‍ നിലയോടെയും സി കാറ്റഗറിയില്‍ വരുന്ന പ്രദേശത്തു 25 ശതമാനം ഹാജര്‍ നിലയോടെയും പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ചൊവ്വയും വ്യാഴവും ഓഫീസ് അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ഇടപാടുകാര്‍ക്ക് പ്രവേശനാനുമതിയില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ (കാറ്റഗറി എ, ബി ) ആരാധനാലയങ്ങളില്‍ പ്രവേശനാനുമതി. ഒരേസമയം പരമാവധി 15 പേര്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു പ്രവേശിക്കാം. അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചും ടി വി പരമ്പരകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗ് നടത്താം.ശനി, ഞായര്‍ ഉള്‍പ്പടെ എല്ലാ ദിവസങ്ങളിലും പരീക്ഷകള്‍ നടത്താം.ജനസേവന കേന്ദ്രങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.ഈ ഇളവുകളും നിയന്ത്രണങ്ങളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
ശരാശരി ടി പി ആര്‍ 8% ല്‍ താഴെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍( കാറ്റഗറി -എ)
പോത്താനിക്കാട്, തിരുമാറാടി, പൈങ്ങോട്ടൂര്‍, മണീട്, എടയ്ക്കാട്ടുവയല്‍, കൂത്താട്ടുകുളം, കല്ലൂര്‍ക്കാട്, ഇലഞ്ഞി, മഴുവന്നൂര്‍, പാലക്കുഴ, പെരുമ്പാവൂര്‍, ആമ്പല്ലൂര്‍, കൂവപ്പടി, ആരക്കുഴ, മാറാടി, വേങ്ങൂര്‍, മഞ്ഞപ്ര, നെടുമ്പാശേരി, കുന്നുകര, എടവനക്കാട്, മഞ്ഞള്ളൂര്‍, മുടക്കുഴ, പാമ്പാക്കുട, കളങ്ങാട്, ആലുവ
ടി പി ആര്‍ 8% നും 16% നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ( കാറ്റഗറി -ബി)
ഉദയംപേരൂര്‍, മുവാറ്റുപുഴ, മൂക്കന്നൂര്‍, കരുമാല്ലൂര്‍, അങ്കമാലി, പുത്തന്‍വേലിക്കര, അശമന്നൂര്‍, ചിറ്റാട്ടുകര, കൊച്ചി കോര്‍പ്പറേഷന്‍, ആലങ്ങാട്, വരാപ്പുഴ, പാറക്കടവ്, പിണ്ടിമന, അയ്യമ്പുഴ, ശ്രീമൂലനഗരം, മുളവുകാട്, കിഴക്കമ്പലം, കോതമംഗലം, പല്ലാരിമംഗലം, കുമ്പളങ്ങി, തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ്, തുറവൂര്‍, കുമ്പളം, വാളകം, പായിപ്ര, എളങ്കുന്നപ്പുഴ, പിറവം, തൃക്കാക്കര, ചേരാനെല്ലൂര്‍, നായരമ്പലം, വെങ്ങോല, ഐക്കരനാട്, ആവോലി, വാഴക്കുളം, കാഞ്ഞൂര്‍, പൂതൃക്ക, തൃപ്പൂണിത്തുറ, കടമക്കുടി, ചേന്ദമംഗലം, മലയാറ്റൂര്‍ നീലേശ്വരം, കുന്നത്തുനാട്, ചോറ്റാനിക്കര
ടി പി ആര്‍ 16% നും 24% നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ (കാറ്റഗറി - സി)
വടക്കേക്കര, നോര്‍ത്ത് പറവൂര്‍, രായമംഗലം, കടുങ്ങല്ലൂര്‍, കോട്ടുവള്ളി, കീരംപാറ, ആയവന, ഏലൂര്‍, പള്ളിപ്പുറം, ഏഴിക്കര, കറുകുറ്റി, മുളന്തുരുത്തി, കോട്ടപ്പടി, കുഴുപ്പിളളി, മരട്, കുട്ടമ്പുഴ, എടത്തല, ഒക്കല്‍, വാരപ്പെട്ടി, ചെങ്ങമനാട്, ഞാറയ്ക്കല്‍, ചെല്ലാനം, നെല്ലിക്കുഴി, രാമമംഗലം, കാലടി, ചൂര്‍ണ്ണിക്കര, കളമശേരി
24% ത്തിനു മുകളില്‍ ടി പി ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍ (കാറ്റഗറി - ഡി)
കീഴ്മാട്