ലോക്ക് ഡൗണ്‍: ആലപ്പുഴ ജില്ലയില്‍ രണ്ടു പഞ്ചായത്തുകള്‍ 'സി' വിഭാഗത്തില്‍;43 തദ്ദേശസ്ഥാപനങ്ങള്‍ 'ബി'യില്‍, 33 എണ്ണം 'എ'യില്‍
ജില്ലയില്‍അതിതീവ്ര രോഗവ്യാപനമുള്ള (ഡി വിഭാഗം) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല.നിയന്ത്രണങ്ങള്‍ക്കും ഇളവുകള്‍ക്കും നാളെ മുതല്‍ ജൂണ്‍ 23 വരെ പ്രാബല്യം.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ഏര്‍പ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളുംനാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ല കലക്ടര്‍ എ അലക്സാണ്ടറും ജില്ല പോലിസ് മേധാവി ജി ജയ്ദേവും പറഞ്ഞു. ജൂണ്‍ 10 മുതല്‍ ജൂണ്‍ 16 വരെയുള്ള ടിപിആര്‍. നിരക്കിനെ അടിസ്ഥാനമാക്കി ജൂണ്‍ 23 വരെയാണ് നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ടിപിആര്‍. എട്ടു ശതമാനത്തില്‍ കുറവായ രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടു മുതല്‍ 20 ശതമാനം വരെ ടിപിആറുള്ള രോഗവ്യാപന രൂക്ഷത കുറഞ്ഞ പ്രദേശങ്ങളെ ബി വിഭാഗത്തിലും 20 മുതല്‍ 30 ശതമാനം വരെ ടിപിആറുള്ള രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 30 ശതമാനത്തിനു മുകളില്‍ ടിപിആറുള്ള അതിതീവ്ര രോഗവ്യാപന പ്രദേശങ്ങളെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങളും ഇളവുകളുമുള്ളത്. ജില്ലയില്‍ അതിതീവ്ര രോഗവ്യാപനമുള്ള 30 ശതമാനത്തിനു മുകളില്‍ ടിപിആറുള്ള ഡി വിഭാഗത്തില്‍വരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. രണ്ടു പഞ്ചായത്തുകള്‍ സി വിഭാഗത്തിലും ആറു നഗരസഭകളും 37 പഞ്ചായത്തുകളും ബി വിഭാഗത്തിലും 33 പഞ്ചായത്തുകള്‍ എ വിഭാഗത്തിലും ഉള്‍പ്പെടുന്നു.
സി വിഭാഗത്തില്‍ വരുന്ന പഞ്ചായത്തുകള്‍-
കുത്തിയതോട്(24.32%) വീയപുരം(23.32%)
ബി വിഭാഗത്തില്‍ വരുന്ന തദ്ദേശസ്ഥാപനങ്ങള്‍:
നഗരസഭകള്‍- ആലപ്പുഴ (13.67), ചെങ്ങന്നൂര്‍ (9.37), ചേര്‍ത്തല (8.36), ഹരിപ്പാട് (12.89), മാവേലിക്കര (10.87), കായംകുളം(13.55)
ഗ്രാമപഞ്ചായത്തുകള്‍- അരൂക്കുറ്റി(14.59), അരൂര്‍(13.27), ഭരണിക്കാവ്(9.97), മണ്ണഞ്ചേരി(13.33), ബുധനൂര്‍(9.63), ചെന്നിത്തല തൃപ്പെരുംന്തുറ(8.86), ചേര്‍ത്തല തെക്ക്(11.06), ചെറുതന(8.44), ചിങ്ങോലി(8.81), എടത്വാ(10.84), എഴുപുന്ന(16.87), കടക്കരപ്പള്ളി(8.35), കഞ്ഞിക്കുഴി(12.62), കോടംതുരുത്ത്(11.76), കൃഷ്ണപുരം(15.60), മാരാരിക്കുളം വടക്ക്(11.94), മാരാരിക്കുളം തെക്ക്(13.80), മാവേലിക്കര താമരക്കുളം(9.86), മാവേലിക്കര തെക്കേക്കര(12.07), മുഹമ്മ(10.91), മുളക്കുഴ(10.99), നെടുമുടി(10.18), നീലംപേരൂര്‍(8.82), നൂറനാട്(8.29), പാലമേല്‍(12.06), പത്തിയൂര്‍(12.27), പെരുമ്പളം(10.19), പുളിങ്കുന്ന്(9.25), പുന്നപ്ര വടക്ക്(9.45), രാമങ്കരി(11.64), തകഴി(8.04), തലവടി(9.63), തണ്ണീര്‍മുക്കം(11.87), തൃക്കുന്നപ്പുഴ(8.51), തുറവൂര്‍(14.59), തൈക്കാട്ടുശേരി(12.50), വെണ്‍മണി(10.15)
എ വിഭാഗത്തില്‍ വരുന്ന പഞ്ചായത്തുകള്‍: ആറാട്ടുപുഴ(7.76), ആല(6.67), അമ്പലപ്പുഴ വടക്ക്(7.98), അമ്പലപ്പുഴ തെക്ക്(4.37), ആര്യാട്(7.86), ചമ്പക്കുളം(4.19), ചേന്നംപള്ളിപ്പുറം(7.27), ചേപ്പാട്(7.50), ചെറിയനാട്(3.26), ചെട്ടികുളങ്ങര(6.89), ചുനക്കര(7.16), ദേവികുളങ്ങര(6.02), കൈനകരി(5.36), കണ്ടല്ലൂര്‍(6.90), കാര്‍ത്തികപ്പള്ളി(4.19), കരുവാറ്റ(6.99), കാവാലം(7.64), കുമാരപുരം(5.53), മാന്നാര്‍(6.99), മുതുകുളം(7.11), മുട്ടാര്‍(6.39), പള്ളിപ്പാട്(3.15), പാണാവള്ളി(6.29), പാണ്ടനാട്(7.49), പട്ടണക്കാട്(4.90), പുലിയൂര്‍(6.56), പുന്നപ്ര തെക്ക്(4.71), പുറക്കാട്(6.19), തഴക്കര(6.85), തിരുവന്‍വണ്ടൂര്‍(7.55), വള്ളിക്കുന്നം(5.43), വയലാര്‍(6.41), വെളിയനാട് (5.04)
വിഭാഗം തിരിച്ച് ഒരോ മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കലക്ടര്‍ അലക്സാണ്ടര്‍ പറഞ്ഞു. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങള്‍ അതീവജാഗ്രതയോടെ പെരുമാറണം. ടിപിആര്‍ നിരക്ക് കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. എല്ലായിടത്തും പരിശോധന വ്യാപകമാക്കും. നിലവിലുള്ള പരിശോധന കേന്ദ്രങ്ങള്‍ക്കു പുറമേ 14 മൊബൈല്‍ പരിശോധന കേന്ദ്രങ്ങളെക്കൂടി നിയോഗിച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാനുള്ള കര്‍ശന നടപടികളുണ്ടാകും. കൂടുതല്‍ ഓക്സിജന്‍ ബെഡുകള്‍ തയാറാക്കിയിട്ടുണ്ട്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റുകള്‍ തയാറായിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
സി വിഭാഗത്തിലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ല പോലിസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. ജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ നിയന്ത്രണമാണ്. ഇളവുകള്‍ ലഭിച്ച പ്രദേശങ്ങളില്‍ അവ ദുരുപയോഗം ചെയ്യരുത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണം തുടരുകയാണെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
'എ' വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷന്‍സ്, സ്വയംഭരണസ്ഥാപനങ്ങള്‍ക്കും റൊട്ടേഷന്‍ വ്യവസ്ഥയില്‍ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി.
അക്ഷയ കേന്ദ്രങ്ങളടക്കം എല്ലാ കടകളും സ്ഥാപനങ്ങളും എല്ലാദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാര്‍/തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. ഓട്ടോറിക്ഷ, ടാക്സി എന്നിവ ഓടിക്കാം. ടാക്സിയില്‍ ഡ്രൈവറെക്കൂടാതെ മൂന്നുപേര്‍ക്കും ഓട്ടോറിക്ഷയില്‍ ഡ്രൈവറെക്കൂടാതെ രണ്ടു പേര്‍ക്കും യാത്രചെയ്യാം. കുടുംബാംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഈ നിയന്ത്രണം ബാധകമല്ല. ബിവറേജസ് കോര്‍പറേഷന്‍, ബാറുകള്‍ ടേക്ക് എവേ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കാം. തിരക്ക് നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ് വഴി സമയക്രമം ഏര്‍പ്പെടുത്തണം.സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പര്‍ക്കം ഒഴിവാക്കി ഔട്ട്ഡോര്‍ സ്പോര്‍ട്സ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ, ഓണ്‍ലൈന്‍/ഹോം ഡെലിവറി സംവിധാനത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. ഹോംഡെലിവറി രാത്രി 9.30 വരെ അനുവദനീയം.വീട്ടുജോലിക്കാര്‍ക്ക് യാത്രാനുമതി
'ബി' വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷന്‍സ്, സ്വയംഭരണസ്ഥാപനങ്ങള്‍ക്കും റൊട്ടേഷനില്‍ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം ജോലി.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ എല്ലാദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാര്‍/തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.
എല്ലാ സ്വകാര്യസ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.ബിവറേജസ് കോര്‍പറേഷന്‍, ബാറുകള്‍ ടേക്ക് എവേ രീതിയില്‍ പ്രവര്‍ത്തിക്കാം. തിരക്ക് നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ് വഴി സമയക്രമം ഏര്‍പ്പെടുത്തണം.സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പര്‍ക്കം ഒഴിവാക്കി ഔട്ട്ഡോര്‍ സ്പോര്‍ട്സ് അനുവദിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ, ഓണ്‍ലൈന്‍/ഹോം ഡെലിവറി സംവിധാനത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.വീട്ടുജോലിക്കാര്‍ക്ക് യാത്രാനുമതി
'സി' വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. വിവാഹ ആവശ്യത്തിനായുള്ള കടകള്‍(ജൂവലറി, തുണിക്കട, ചെരുപ്പുകട), വിദ്യാര്‍ഥികള്‍ക്കുള്ള കടകള്‍(ബുക്കുകള്‍), അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ എന്നിവയ്ക്ക് വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാര്‍/തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ, ഓണ്‍ലൈന്‍/ഹോം ഡെലിവറി സംവിധാനത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.
'ഡി' വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ബാധകം. ജൂണ്‍ ഏഴിനും 10നും ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകളിലെ നിയന്ത്രണങ്ങള്‍ ബാധകം.