ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയിൽ നമസ്‌കാരം; പെരിങ്ങമലയിൽ 11പേര്‍ അറസ്റ്റില്‍

ചിറ്റൂര്‍ ജമാ അത്ത് പള്ളിയിലാണ് ഇന്നലെ വൈകീട്ട് മഗ് രിബ് നമസ്കാരത്തിന് ഇവർ ഒത്തുകൂടിയത്.

Update: 2020-04-04 05:45 GMT
ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയിൽ നമസ്‌കാരം; പെരിങ്ങമലയിൽ 11പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയ 11 പേർ അറസ്റ്റിൽ. പെരിങ്ങമല, ചിറ്റൂര്‍ ജമാ അത്ത് പള്ളിയിലാണ് ഇന്നലെ വൈകീട്ട് മഗ് രിബ് നമസ്കാരത്തിന് ഇവർ ഒത്തുകൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ 11 പേര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. 

Tags:    

Similar News