വർക്ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി
ഓരോ വർക്ഷോപ്പുകളിലും പരമാവധി എട്ട് ടെക്നീഷ്യൻമാർ മാത്രമേ പാടുള്ളു. ഇതിനൊപ്പം സ്പെയർപാർട്സ് കടകളും ഈ രണ്ടു ദിവസവും തുറന്നു പ്രവർത്തിക്കും.
തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട വർക്ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കി. ഞായർ, വ്യാഴം ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കാം. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.
ഓരോ വർക്ഷോപ്പുകളിലും പരമാവധി എട്ട് ടെക്നീഷ്യൻമാർ മാത്രമേ പാടുള്ളു. ഇതിനൊപ്പം സ്പെയർപാർട്സ് കടകളും ഈ രണ്ടു ദിവസവും തുറന്നു പ്രവർത്തിക്കും.
മൊബൈൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. അംഗീകൃത ഇലക്ട്രീഷന്മാർക്ക് അറ്റകുറ്റപ്പണികൾക്കായി വീടുകളിൽ പോകാൻ അനുമതിയുണ്ടെന്നും സർക്കാർ അറിയിച്ചു.