'ലോക്‌സഭ തിരഞ്ഞെടുപ്പ് സര്‍വേകള്‍ യുഡിഎഫിന് എതിരായിരുന്നു, ഇപ്പോഴത്തെ സര്‍വേകളെയും ആ രീതിയിലേ കാണുന്നുള്ളൂ'വെന്ന് മുരളീധരന്‍
തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തുള്ള സര്‍വേകള്‍ യുഡിഎഫിന് എതിരായിരുന്നു, ഇപ്പോഴത്തെ സര്‍വേകളെയും ആ രീതിയിലേ കാണുന്നുള്ളൂവെന്ന് കെ മുരളീധരന്‍. ഇടത് മുന്നണിക്ക് തുടര്‍ഭരണം ലഭിക്കില്ല. സിപിഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ല. സ്വന്തം കൂടാരത്തില്‍ നിന്ന് ഒഴുകി പോയ വോട്ടുകളെ കുറിച്ച് അറിയാത്തത് കൊണ്ടാണ് മുഖ്യമന്ത്രി അമിത വിശ്വാസം പ്രകടപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. 72 മുതല്‍ 80 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കും. തെക്ക്, വടക്ക്, മധ്യ മേഖലകളില്‍ മികച്ച വിജയം യുഡിഎഫിനുണ്ടാകും. നേമത്ത് യുഡിഎഫിന് വിജയ സാധ്യതയുണ്ട്. 5000ല്‍ കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ പറഞ്ഞു. ഇടത് സര്‍ക്കാറിനെതിരായ ജനവികാരം ശക്തമായിട്ടുണ്ട്. സിപിഎമ്മില്‍ നിന്നും വോട്ടുകള്‍ പോയ കാര്യം അവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.