തിരഞ്ഞെടുപ്പ്: നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രസ് ഉടമകള്‍ക്കെതിരേ നടപടി

നിയമം അനുശാസിക്കുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികളില്‍ പ്രസാധകന്റെയും പ്രസ് ഉടമയുടെയും പേരും വിലാസവും അച്ചടിച്ചിരിക്കണം.

Update: 2020-11-09 15:16 GMT

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണസാമഗ്രികള്‍ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ പ്രിന്റിങ് പ്രസ് ഉടമകളും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. നിയമം അനുശാസിക്കുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികളില്‍ പ്രസാധകന്റെയും പ്രസ് ഉടമയുടെയും പേരും വിലാസവും അച്ചടിച്ചിരിക്കണം.

ആകെ എത്ര കോപ്പികള്‍ അച്ചടിച്ചു, ഇതിന് ഈടാക്കിയ തുക എത്ര തുടങ്ങിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള ഫോറം നാല് ബിയില്‍ രേഖപ്പെടുത്തി ഒപ്പുവച്ച് അച്ചടിച്ച തീയതി മുതല്‍ പത്തുദിവസത്തിനുള്ളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

പ്രചാരണ സാമഗ്രിയുടെയും പ്രസാധകന്റെ പ്രഖ്യാപനത്തിന്റെയും ഓരോ പകര്‍പ്പുകളും ഇതിനൊപ്പം നല്‍കണം. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവോ 2,000 രൂപ പിഴയോ രണ്ടുംകൂടിയോ ഉള്‍പ്പെടുന്ന ശിക്ഷയോ ലഭിക്കുന്നതാണ്. ലൈസന്‍സ് റദ്ദുചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    

Similar News