സാമ്പത്തിക സംവരണം: കേന്ദ്രസര്‍ക്കാര്‍ നീക്കം ആശങ്കാജനകമെന്ന് മഅ്ദനി

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നൊരുക്കമാണ് നിലവിലെ തീരുമാനം.

Update: 2019-01-07 17:10 GMT

കോഴിക്കോട്: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസിര്‍ മഅ്ദനി. സംവരണനീക്കം ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിക്ക് വിരുദ്ധമാണ്.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നൊരുക്കമാണ് നിലവിലെ തീരുമാനം. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭാസത്തിലും 10 ശതമാനം സംവരണം നടപ്പാക്കാനാണ് കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്.

ഇതിനായുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ വിവിധ കോണില്‍നിന്നും പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് സര്‍ക്കാര്‍ നീക്കമെന്നും സംവരണ സിദ്ധാന്തത്തിന് നിരക്കാത്ത തീരുമാനം ആശങ്കാജനകമാണെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News