മാക്ട: ജയരാജ് ചെയര്‍മാന്‍, സുന്ദര്‍ദാസ് ജനറല്‍ സെക്രട്ടറി

എ എസ് ദിനേശാണ് ഖജാന്‍ജി.എം പത്മകുമാര്‍,എ കെ സന്തോഷ് (വൈസ് ചെയര്‍മാന്‍മാര്‍), ജി മാര്‍ത്താണ്ഡന്‍,പി കെ ബാബുരാജ്,സേതു എന്നിവാണ് ജോയിന്റ് സെക്രട്ടറിമാര്‍ നാലു കാറ്റഗറികളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്

Update: 2019-06-30 05:14 GMT

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ പുതിയ ചെയര്‍മാനായി ജയരാജിനെയും ജനറല്‍ സെക്രട്ടറിയായി സുന്ദര്‍ദാസിനെയും തിരഞ്ഞെടുത്തു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.എ എസ് ദിനേശാണ് ഖജാന്‍ജി.എം പത്മകുമാര്‍,എ കെ സന്തോഷ് (വൈസ് ചെയര്‍മാന്‍മാര്‍), ജി മാര്‍ത്താണ്ഡന്‍,പി കെ ബാബുരാജ്,സേതു എന്നിവാണ് ജോയിന്റ് സെക്രട്ടറിമാര്‍, നാലു കാറ്റഗറികളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

അന്‍വര്‍ റഷീദ് -218,എം പത്മകുമാര്‍-231,കെ മധുപാല്‍ -238,ജയരാജ് -233,ജി എസ് വിജയന്‍ -243,പി കെ ബാബുരാജ്- 173,ജി മാര്‍ത്താണ്ഡന്‍-219,ഷാജൂണ്‍ കാര്യാല്‍-228,സുന്ദര്‍ദാസ് -213 എന്നിങ്ങനെ വോട്ടുകള്‍ നേടി. ബി കാറ്റഗറിയില്‍ എം എസ് നാദിര്‍ഷ-227,എ കെ സന്തോഷ് -223,ഔസേപ്പച്ചന്‍ -219,ഷിബു ചക്രവര്‍ത്തി-198,സേതു 194 എന്നിങ്ങനെ വോട്ടുകള്‍ നേടി,സി കാറ്റഗറിയില്‍ ജിബു ജേക്കബ്-201,നേമം പുഷ്പരാജ്-210,പി സുകുമാര്‍- 231,എന്‍ എം ബാദുഷ.-212 എന്നിങ്ങനെ വോട്ടുകള്‍ നേടി,ഡി കാറ്റഗറിയില്‍ എ എസ് ദിനേശ് -228,ബി അശോക് -158,സമീറ സനീഷ് -200 എന്നിങ്ങനെയും വോട്ടുകള്‍ നേടി.ഭാരവാഹികള്‍ ഒഴികെയുള്ളവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളാണ്.അഡ്വ. എ ജയശങ്കര്‍ വരണാധികാരിയായിരുന്നു

Tags:    

Similar News