ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം:മാക്ട

നാദിര്‍ഷാ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല.

Update: 2021-08-10 12:07 GMT

കൊച്ചി: മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്ന് മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(മാക്ട).സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരിടം. സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്‍ക്കുന്നത് തന്നെ. ആ മേഖലയിലേക്കാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു പറ്റം ആളുകള്‍ വിവാദം സൃഷ്ടിക്കുന്നത്.നാദിര്‍ഷാ സംവിധാനം ചെയ്ത സിനിമയുടെ

പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ് . നാദിര്‍ഷായ്ക്കു മാക്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.മാക്ട വൈസ് ചെയര്‍മാന്‍ എം പദ്മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാജൂണ്‍ കാര്യാല്‍,മധുപാല്‍, അന്‍വര്‍ റഷീദ്, സേതു, മാര്‍ത്താണ്ഡന്‍,എന്‍ എം ബാദുഷ,പി കെ ബാബുരാജ്, ഗായത്രി അശോക്,എ എസ് ദിനേശ് എ സംസാരിച്ചു.

Tags:    

Similar News