ആര്‍എസ്എസ് ആക്രമണത്തിനിരയായ മദ്രസാ വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് സന്ദര്‍ശിച്ചു
ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ്, വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ തുടങ്ങിയവരാണ് കുട്ടികളെ സന്ദര്‍ശിച്ചത്.
കാസര്‍ഗോഡ്: ആര്‍എസ്എസ് ആക്രമണത്തിനിരയായ മദ്രസാ വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ്, വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ തുടങ്ങിയവരാണ് കുട്ടികളെ സന്ദര്‍ശിച്ചത്. തൊപ്പി ധരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് അക്രമികള്‍ കുട്ടികളെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇന്ത്യ നിന്റെയൊക്കെ പിതാവിന്റെയല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.
അക്രമികളുടെ വധശ്രമത്തില്‍നിന്നും വിദ്യാര്‍ഥികള്‍ കുതറി ഓടുകയായിരുന്നു. പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ഉത്തരേന്ത്യ സ്വപ്‌നംകണ്ടാണ് സംഘി ആക്രമണമെങ്കില്‍ കേരളത്തില്‍ അത് നടപ്പാവില്ല. വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ നിയമസഹായങ്ങളും കാംപസ് ഫ്രണ്ട് വാഗ്ദാനം ചെയ്തു.