ഡിസംബര്‍ 19 മുതല്‍ മദ്‌റസകള്‍ തുറക്കണം: ദക്ഷിണ കേരള
ഒരേ സമയം 100 കുട്ടികളില്‍ കവിയാത്ത വിധം വിവിധ ഷിഫ്റ്റുകളായി ക്ലാസുകള്‍ ക്രമീകരിക്കേണ്ടതാണ്.
കൊല്ലം: ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്‌റസകള്‍ 2020 ഡിസംബര്‍ 19 ശനിയാഴ്ച മുതല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ഇളവുകള്‍ അനുസരിച്ച് തുറന്നുപ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം. കൊല്ലം ജംഇയ്യത്ത് ബില്‍ഡിങ്ങില്‍ ചേര്‍ന്ന ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് യോഗമാണ് മാനേജ്‌മെന്റിനോടും മുഅല്ലിമീങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരേ സമയം 100 കുട്ടികളില്‍ കവിയാത്ത വിധം വിവിധ ഷിഫ്റ്റുകളായി ക്ലാസുകള്‍ ക്രമീകരിക്കേണ്ടതാണ്. യോഗത്തില്‍ ചെയര്‍മാന്‍ ഉമര്‍ മൗലവി അധ്യക്ഷത വഹിച്ചു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. അരൂര്‍ അബ്ദുല്‍ മജീദ് മൗലവി റിപോര്‍ട്ട് അവതരിപ്പിച്ചു.