മഹാരാജാസ് കോളജില്‍ അഭിമന്യു സ്തൂപം നിര്‍മാണം: നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

സ്തൂപത്തില്‍അരിവാളും നക്ഷത്രവുമുണ്ടെന്ന് ഹരജിക്കാരായ കെ എം അംജദിനും കാര്‍മല്‍ ജോസിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.സ്തൂപം നിര്‍മിച്ച് കാംപസില്‍ അധീശത്വം നിലനിര്‍ത്താനാണ് ശ്രമമെന്നും ഹരജിക്കാര്‍ ആരോപിച്ചു

Update: 2019-07-03 12:40 GMT

കൊച്ചി : എറണാകൂളം മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ സ്തൂപം നിര്‍മിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്തൂപത്തില്‍അരിവാളും നക്ഷത്രവുമുണ്ടെന്ന് ഹരജിക്കാരായ കെ എം അംജദിനും കാര്‍മല്‍ ജോസിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.സ്തൂപം നിര്‍മിച്ച് കാംപസില്‍ അധീശത്വം നിലനിര്‍ത്താനാണ് ശ്രമമെന്നും ഹരജിക്കാര്‍ ആരോപിച്ചു. ആകാശത്തെ നക്ഷത്രം കാണുമ്പോള്‍ അത് ഏതെങ്കിലും പാര്‍ടിയുടെ ചിഹ്നമായതുകൊണ്ടു മാത്രം അതില്‍ രാഷ്ട്രീയം കാണാനാവുമോയെന്നു കോടതി ചോദിച്ചു

Tags:    

Similar News