മഹാരാഷ്ട്രയില്‍ തുടക്കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് തടസമായത് ശിവസേനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്‌നം: കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയുമായി ചേര്‍ന്നാണ് മല്‍സരിച്ച് വിജയിച്ചത്.ഏറ്റവും വലിയ കക്ഷിയായ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവല്‍കരിക്കേണ്ടതായിരുന്നു.ബിജെപിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തി വിജയിച്ചിട്ട് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേന നീക്കത്തോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതേ എതിര്‍പ്പ് കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും ചില എംഎല്‍എമാര്‍ക്കും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു

Update: 2019-11-23 10:43 GMT

കൊച്ചി: മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഭാഗത്ത്് നിന്നുണ്ടായ പ്രശ്‌നങ്ങളാണ്് തുടക്കത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തടസമായതെന്ന്് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയുമായി ചേര്‍ന്നാണ് മല്‍സരിച്ച് വിജയിച്ചത്.ഏറ്റവും വലിയ കക്ഷിയായ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവല്‍കരിക്കേണ്ടതായിരുന്നു. അതില്‍ ശിവസേനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്‌നങ്ങളാണ് തടസ്സമായത്. ഇത് ഗവര്‍ണറെ ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചതോെടയാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതെന്നും വി മുരളീധരന്‍ പറഞ്ഞു.ഇപ്പോള്‍ ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തി വിജയിച്ചിട്ട് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേന നീക്കത്തോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതേ എതിര്‍പ്പ് കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും ചില എംഎല്‍എമാര്‍ക്കും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News