ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
22 ഓളം ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്.
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ നരേല വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ. 22 ഓളം ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞമാസം ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അപകടത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഒരുമാസം മുമ്പ് കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ മറ്റൊരു തീപ്പിടിത്തത്തില്‍ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.