കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപ്പിടിച്ചു

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

Update: 2019-11-28 04:27 GMT
കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപ്പിടിച്ചു

കൊല്ലം: കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപ്പിടിച്ചു. ഇന്നു രാവിലെയാണ് സംഭവം. കട പൂർണമായും കത്തിനശിച്ചതോടെ ഭീമമായ നഷ്ടം നേരിട്ടുണ്ട്. ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

Tags:    

Similar News