എം ബാവ ഖാന്‍ അന്തരിച്ചു
കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ എന്‍ജിഒ ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ബാവഖാന്‍ പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായിരുന്നു.എന്‍ജിഒ യൂനിയന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം, ഗവ. സര്‍വ്വീസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്. 15 വര്‍ഷം മുവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ-അത്ത് പ്രസിഡന്റായിരുന്നു. എംഇഎസ്, ജമാ അത്ത് കൗണ്‍സില്‍ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം അബിയുടെ പിതാവും കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന മൂവാറ്റുപുഴ ആസാദ് റോഡ്, തടത്തിക്കുടി(തൊങ്ങനാല്‍) എം ബാവ ഖാന്‍ (93) അന്തരിച്ചു. കേരളാ എന്‍ജിഒ ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ബാവഖാന്‍ പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായിരുന്നു.എന്‍ജിഒ യൂനിയന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം, ഗവ. സര്‍വ്വീസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്.
15 വര്‍ഷം മുവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ-അത്ത് പ്രസിഡന്റായിരുന്നു. എംഇഎസ്, ജമാ അത്ത് കൗണ്‍സില്‍ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മാക്കുഞ്ഞ് എഴുത്താനിക്കാട്ട് കുടുംബാംഗവും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ടുമാണ്.മക്കള്‍: അമീര്‍ നവാസ് (ബിസിനസ്), ക്ലീന്‍ കേരളാ മിഷന്‍ മുന്‍ മാനേജിംഗ് ഡയറക്‌റും ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറും കുടുംബശ്രീ കോ- കോര്‍ഡിനേറ്ററുമായിരുന്ന കബീര്‍ ബി ഹാറൂണ്‍ റസിയ എന്നിവരാണ് മറ്റു മക്കള്‍.മരുമക്കള്‍: ഷെറീന അമീര്‍നവാസ്, ജുബിന കബീര്‍, സുനില ഹബീബ്, ടി എ ഷംസുദ്ദീന്‍.യുവ ചലിച്ചിത്ര താരം ഷെയ്ന്‍ നിഗം പേരക്കുട്ടിയാണ്