ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബംഗളൂരുവില്‍ മരിച്ചു
കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ മേലാരുംതട്ട് സ്വദേശി കാപ്പിയില്‍ തങ്കച്ചന്- മാജി ദമ്പതികളുടെ മകള്‍ മഹിത (28) യാണ് മരിച്ചത്.
കണ്ണൂര്‍: ഡെങ്കിപ്പനി ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവതി ബംഗളൂരുവില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ മേലാരുംതട്ട് സ്വദേശി കാപ്പിയില്‍ തങ്കച്ചന്- മാജി ദമ്പതികളുടെ മകള്‍ മഹിത (28) യാണ് മരിച്ചത്. പനി ബാധിച്ച് മൂന്നാഴ്ചയോളമായി ചികില്‍സയിലായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. എംബിഎ പഠനത്തിനുശേഷം ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പാത്തന്‍പാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും. സഹോദരങ്ങള്‍: സാന്ദ്ര, നിതിന്‍.