ദമ്മാം: ന്യൂമോണിയ ബാധിച്ചു ചികില്‍സയിലായിരുന്ന കൊല്ലം കുരീപ്പുഴ സ്വദേശി അബ്ദുല്‍ സലിം ശംസുദ്ധീന്‍ (38) മരിച്ചു. 13 വര്‍ഷമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ശംസുദ്ധീന്‍. പനി മൂര്‍ച്ഛിക്കുകയും ചുമയും ശ്വാസതടസ്സവും നേരിടുകയും ചെയ്തതിനെ തുടര്‍ന്നു 18 ദിവസമായി ജുബൈല്‍ അല്‍മുന ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു ശംസുദ്ധീന്‍. എന്നാല്‍ ഷംസുദ്ദീന്റെ രണ്ട് കിഡ്നിയും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ദമ്മാമിലെ അല്‍മുന ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികില്‍സ തുടരുന്നതിനിടെയാണ് മരണം. ഭാര്യയും ആറും നാലും വയസുള്ള രണ്ടു കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതര്‍ ചെയ്യുന്നുണ്ടെന്നു സാമൂഹ്യ പ്രവര്‍ത്തകനായ കുഞ്ഞിക്കോയ താനൂര്‍ അറിയിച്ചു.