ഫെയ്‌സ്ബുക്ക് ഹാക്കിങ്; സുരക്ഷാ മുന്നറിയിപ്പുമായി മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്

#isaac_odenttem എന്ന പേരില്‍ അടുത്ത കാലത്തായി ധാരാളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടതായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് മുന്നറിയിപ്പു നല്‍കുന്നു.

Update: 2019-02-04 15:20 GMT

ഉപയോക്താക്കള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന മുന്നറിയിപ്പുമായി എത്തിക്കല്‍ ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. എത്തിക്കല്‍ ഹാക്കിങിലൂടെ നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചവരാണ് മലയാളി ഹാക്കര്‍മാരുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. #isaac_odenttem എന്ന പേരില്‍ അടുത്ത കാലത്തായി ധാരാളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടതായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് മുന്നറിയിപ്പു നല്‍കുന്നു. മലയാളികളടക്കം അഞ്ഞൂറിലധികം പേരാണ് ഇവരുടെ ഹാക്കിങ്ങിനു ഇരയായത്. ചാറ്റുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയും ചാറ്റുകളിലെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയുമുള്ള സാമ്പത്തിക തട്ടിപ്പാണ് ഇവരുടെ ഉദ്ദേശ്യം. അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ അവഗണിക്കണം. വിദേശികളടക്കമുള്ളവര്‍ നല്‍കുന്ന ലിങ്കുകള്‍ തുറക്കരുതെന്നും ല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് മുന്നറിയിപ്പു നല്‍കുന്നു.

Tags:    

Similar News