ബന്ധുവായ യുവതിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതിയില്‍ യുവതിയുടെ ബന്ധുക്കളടക്കം നാലു പേരെയും അറസ്റ്റ് ചെയ്തു

Update: 2020-10-16 07:15 GMT

തിരുവനന്തപുരം: പ്രണയം നടിച്ച് യുവതിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മുട്ടത്തറ പൊന്നറ കോളനി സ്വദേശി രാജേഷാണ് അറസ്റ്റിലായത്. ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതിയില്‍ യുവതിയുടെ ബന്ധുക്കളടക്കം നാലു പേരെയും അറസ്റ്റ് ചെയ്തു. ഭാര്യയുമായി പിണങ്ങി കൊട്ടാരക്കരയില്‍ മാറിത്താമസിക്കുകയായിരുന്ന രാജേഷ് ഭാര്യയുടെ ബന്ധുകൂടിയായ യുവതിയുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇവ യുവതിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ചതോടെ ഇയാളെ കുടുംബവഴക്ക് ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന ആറ്റുകാല്‍ ചിറപ്പാലത്തിനു സമീപം വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനക്കേസില്‍ പൊന്നറ സ്വദേശി എബിന്‍, മുട്ടത്തറ സ്വദേശികളായ ശരത് വി നായര്‍, സാജന്‍, അരുണ്‍ദാസ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ പരാതി പ്രകാരം രാജേഷിനെതിരെ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.

Tags:    

Similar News